ഭക്ഷണം പാകം ചെയ്യുന്നതിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, യുവതിക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

Published : Mar 30, 2024, 10:20 AM ISTUpdated : Mar 30, 2024, 10:33 AM IST
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, യുവതിക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

Synopsis

രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറ‍ഞ്ഞു.

ലഖ്നൗ: ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിൽ ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടിൽ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ പറഞ്ഞു. ദേവ്റിയയിലെ ദുമ്രി ഗ്രാമത്തിലാണ് ശനിയാഴ്ച ദാരുണസംഭവമുണ്ടായത്.

Read More... പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തു, സ്റ്റൗ ഉപയോഗിച്ചതിന് പിന്നാലെ തീ, വീടും പരിസരവും നാശമാക്കി പെട്ടിത്തെറി

രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറ‍ഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം