
പാലി: പതിവ് പോലെ ക്ലാസ് നടക്കുന്നതിനിടെ ഇഴഞ്ഞെത്തിയത് അപ്രതീക്ഷിത അതിഥി. ഭയന്നു വിറച്ച് വിദ്യാർത്ഥികളും അധ്യാപകരും. രാജസ്ഥാനിലെ പാലി ജില്ലയിലെ സർക്കാർ ക്ലാസ് മുറിയിൽ കയറിയത് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പ്. പാലി ജില്ലയിലെ കോത്രയിലുള്ള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സാധാരണയായി ക്ലാസ് നടന്നു കൊണ്ടിരുന്ന സമയത്ത് അപ്രതീക്ഷിതമായി മൂർഖൻ എത്തിയത്. കുട്ടികൾ ഇരിക്കുന്ന ഡെസ്കുകൾക്ക് സമീപം പാമ്പ് നിലയുറപ്പിച്ചതോടെ ക്ലാസ് മുറിയിലാകെ പരിഭ്രാന്തിയുടെ അന്തരീക്ഷമായി. ഭയന്നുവിറച്ച കുട്ടികൾ നിലവിളിച്ചുകൊണ്ട് ക്ലാസിന് പുറത്തേക്ക് ഓടുകയായിരുന്നു. ക്ലാസ് മുറിയിൽ പാമ്പിനെ കണ്ടതോടെ അധ്യാപകർ കുട്ടികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ തന്നെ പ്രദേശത്തുണ്ടായിരുന്ന വന്യജീവി സംരക്ഷകനായ സുരേന്ദ്ര സിങ്ങിനെ വിവരം അറിയിക്കുകയും അദ്ദേഹം വേഗത്തിൽ സ്കൂളിലെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടയിൽ മൂർഖൻ പാമ്പ് കുട്ടികൾ ഉപയോഗിക്കുന്ന ഇരുമ്പ് കസേരയിൽ ചുറ്റിപ്പിണഞ്ഞു കിടന്നത് പാമ്പിനെ മാറ്റുന്നതിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. എന്നാൽ ആർക്കും അപകടമൊന്നും സംഭവിക്കാത്ത രീതിയിലും പാമ്പിന് പരിക്കേൽക്കാത്ത വിധത്തിലും വളരെ ശ്രദ്ധയോടെയാണ് സുരേന്ദ്ര സിങ്ങ് മൂർഖനെ കസേരയിൽ നിന്ന് വേർപെടുത്തിയത്. സുരേന്ദ്ര സിങ് മൂർഖനെ വിജയകരമായി പിടികൂടി പ്രത്യേക ബാഗിലാക്കുകയും, പിന്നീട് അതിനെ സമീപത്തുള്ള വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam