ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ; 50 പേര്‍ ആശുപത്രിയില്‍

Web Desk   | Asianet News
Published : Jan 03, 2022, 12:13 AM IST
ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ; 50 പേര്‍ ആശുപത്രിയില്‍

Synopsis

 ശാരീരിക അവശതകള്‍ അനുഭവപ്പെട്ട ഉടനെ ആളുകളെ ക്ഷേത്രം ഭാരവാഹികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കോലാര്‍: കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കി. പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായി ആയിരുന്നു പ്രസാദവിതരണം. ശാരീരിക അവശതകള്‍ അനുഭവപ്പെട്ട ഉടനെ ആളുകളെ ക്ഷേത്രം ഭാരവാഹികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായി എന്ന് പറയുന്ന പ്രസാദം പാത്രങ്ങള്‍ അടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി