ദുരന്തം കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ, മിർസാപൂരിൽ ട്രെയിനിടിച്ച് ജീവൻ നഷ്ടമായത് 6 പേർക്ക്

Published : Nov 05, 2025, 03:19 PM IST
Train accident in Mirzapoor

Synopsis

ഉത്തർപ്രദേശ് മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്

ദില്ലി: ഉത്തർപ്രദേശ് മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ചോപാൻ-പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ എതിൽ വശത്തുകൂടി പാളം മുറിച്ചു കടക്കാൻ ശ്രമിച്ചു. ഈ സമയം എതിർദിശയിൽ നിന്ന് വന്ന നേതാജി എക്സ്പ്രസ് ട്രെയിൻ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അതുപോലെ ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി