
വിഴുപ്പുറം: കുട്ടിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ പൂജ. തമിഴ്നാട് വിഴുപ്പുറത്തെ പൊലീസ് സ്റ്റേഷനിൽ ആണ് ഗണപതി ഹോമം നടന്നത്. പ്രദേശത്തുള്ള ഏഴു വയസുകാരിയെ ഒക്ടോബർ 12ന് കാണാതായിരുന്നു. ഇതുവരെയും ഒരു വിവരവും ഇല്ല. പൊലീസ് വീഴ്ച പ്രതിപക്ഷം ആയുധമാക്കിയതോടെ ആണ് സ്റ്റേഷനിൽ ഹോമം. ഹേമാവതിയെന്ന 7 വയസുകാരിയെയാണ് കാണാതായത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു ഗണപതി ഹോമം നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയിൽ പങ്കെടുത്തിരുന്നു. പൂജയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തേണ്ട ഓഫീസർ തന്നെ പൂജയ്ക്ക് നേതൃത്വം കൊടുത്തതിൽ വിമർശനം രൂക്ഷമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam