ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയില്‍

By Web TeamFirst Published Sep 9, 2019, 11:53 PM IST
Highlights

കശ്മീരിലെ സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുദ്ധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി.

ദില്ലി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയിലായി. കശ്മീരിലെ സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കശ്മീർ പൊലീസ് പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുജറാത്തിലെ സിർക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കരസേന വ്യക്തമാക്കി.

Also Read: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം

ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ, ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നുഴഞ്ഞ് കയറാന്‍ ശ്രമം പരാജയപ്പെടുത്തിയതിന്‍റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനിൽ ഭീകരരെ വധിച്ചതിന്‍റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

click me!