
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ സംഭാവന തട്ടിപ്പിന് പിന്നാലെ വൻ തുക ചെലവിട്ട് 900 കിലോ വെള്ളി ഹൈദരബാദിലേക്ക് അയച്ചിരുന്നതായി സൂചന. വെള്ളിയുടെ ശുദ്ധി പരിശോധിക്കുന്നതിനും ഉരുക്കുന്നതിനുമായി 900 കിലോ വെള്ളി അയച്ചു എന്നാണ് രേഖകൾ വിശദമാക്കുന്നത്. 21 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു എന്ന് കണക്കുകൾ വിശദമാക്കുന്നത്. വിവിധ രൂപങ്ങളിൽ ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച 900 കിലോഗ്രാമിലധികം വെള്ളി, ഹൈദരാബാദിലുള്ള കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു എന്ന ട്രസ്റ്റിന്റെ വാദമാണ് ഇപ്പോൾ അധികൃതർ പരിശോധിക്കുന്നത്.
വിവിധ രൂപങ്ങളിൽ കാണിക്കയായി ലഭിച്ച ആയിരം കിലോയോളമുള്ള വെള്ളി പരിശോധനയ്ക്ക് അയച്ചപ്പോൾ, അതിലെ അഴുക്കുകളും മറ്റ് അശുദ്ധികളും നീക്കം ചെയ്ത ശേഷമുള്ള അറ്റകുറ്റത്തൂക്കം 900 കിലോഗ്രാമായി കുറയുകയാണ് ചെയ്തത്. ഈ വെള്ളിയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ അതിൽ ഏകദേശം 90 ശതമാനത്തോളം ശുദ്ധി കണ്ടെത്തുകയും ചെയ്തിരുന്നു. നിലവിൽ ഈ ശുദ്ധിപരിശോധനയ്ക്കും ഉരുക്കുന്നതിനുമായി ഇത്രയും വലിയ തുക ചെലവഴിച്ചെന്ന വാദങ്ങളുടെ സത്യാവസ്ഥയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ആഭരണങ്ങളും സ്വർണ്ണവും ഇതു പോലെ പരിശോധിച്ചിരുന്നോ എന്ന് എസ്ഐടി വിലയിരുത്തും.
തനിക്ക് സംഭാവന സ്വീകരിക്കുന്നതിൽ ഒരു പങ്കുമില്ലെന്ന് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി വിശദമാക്കുന്നത്. ഓഡിറ്റ് ചെയ്ത കണക്കുകൾ സൂക്ഷിക്കുന്നത് മാത്രമാണ് ചുമതല.ചെലവുകൾ ബാങ്ക് ഇടപാട് വഴി മാത്രമാണ് നടത്തിയതെന്നുമാണ് വിശദീകരണം.ഇന്നത്തെ യോഗത്തിൻറെ അജണ്ടയിൽ ചമ്പത് റായിയുടെ രാജി പരിഗണിക്കുന്നത് ആദ്യ അജണ്ട. അതേസമയം അയോധ്യ സന്ന്യാസി മണ്ഡൽ ചമ്പത് റായിയെ പിന്തുണച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam