
ദില്ലി : ദില്ലിയിലെ ബദർപൂരിൽ മൊബൈൽ ഫോൺ പിടിച്ചു പറിക്കാൻ ശ്രമിച്ചയാളെ തടയുന്ന യുവതിയുടെ വീഡിയോ വൈറൽ. ഫോൺ പിടിച്ചു പറിച്ച് ഓടാൻ ശ്രമിച്ചയാളെ ഷർട്ടിൽ പിടിച്ച് നിർത്തി ഫോൺ തിരിച്ചു വാങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം.
താജ്പൂർ പഹാരിയിൽ നിന്നും വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ വഴിയിൽ വെച്ചാണ് ഒരാൾ തടഞ്ഞു നിർത്തി കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചത്. ഉടൻ ഇയാളെ ഷർട്ടിൽ പിടിച്ച് നിർത്തിയ യുവതി ഫോൺ തിരികെ വാങ്ങാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയും ഇയാളും തമ്മിൽ ഏറെ നേരം പിടിവലിയുണ്ടായി. ഫോൺ പിടിച്ചുപറിക്കാൻ ശ്രമിച്ചയാൾ കായികമായി ആക്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. അയാളുടെ കയ്യിൽ നിന്നും ഫോൺ തിരിച്ച് വാങ്ങിയ യുവതി ഉടനെ തിരിഞ്ഞോടുകയായിരുന്നു.
പ്രദേശത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് രാത്രി തന്നെ ബദർപൂർ സ്റ്റേഷനിൽ പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 379, 356, 511 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഡിസിപി ഇഷ പാണ്ഡെ അറിയിച്ചു.
ലാവ്ലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല
തലസ്ഥാനത്ത് കുതിച്ചെത്തിയ ബൈക്ക് കാറിലിടിച്ചു; യുവാവ് തൽക്ഷണം മരിച്ചു, ബൈക്ക് കത്തിയമർന്നു; സിസിടിവി ദൃശ്യം
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. കഴക്കൂട്ടം സൈനിക സ്ക്കൂളിനു സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ചതിന്റെ ആഘാതത്തിൽ കത്തിപ്പോയി. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അമിത വേഗതയിലെത്തിയ ബൈക്ക് എതിർ വശത്തുകൂടി വരികയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ അറിയിച്ചത്. കാറിലുള്ളവർക്ക് പരിക്കില്ല. വാഹനത്തിന് തീപിടിച്ചതോടെ രക്ഷാ പ്രവർത്തനവും ദുസ്സഹമായി. സിസിടിവി വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam