വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ്‌ രാജ്‌;`നടന് വേണ്ടി വിസിൽ അടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'

Published : Apr 17, 2026, 10:01 AM IST
prakash raj, vijay

Synopsis

വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ്‌ രാജ്‌. നടന് വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ്‌ രാജ്‌. നടന് വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം ദുരുപയോഗം ചെയ്യരുത്. സിനിമയിൽ മുഖ്യമന്ത്രി ആയി അഭിനയിക്കാം. രാഷ്ട്രീയം അതല്ല. ഇത്രയും നാൾ തമിഴ്നാടിനായി എന്തു ചെയ്തു? ഭാഷ-വംശീയ പ്രശ്നങ്ങളിൽ പ്രതികരിച്ചിട്ടുണ്ടോ? രാജ്യം നേരിടുന്ന അപകടങ്ങൾ അറിയാമോ? സിനിമ മോഡലും അടിമ മോഡലും വേണോയെന്ന് തമിഴ്നാട്‌ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രം​ഗത്ത് വന്നിട്ടുണ്ട്. വിജയ് എപ്പോഴാണ് ജോസഫ് വിജയ് ആയതെന്ന് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയ്‍യുടെ എതിരാളി ആയ ഡിഎംകെ എംഎൽഎ ഇനിഗോ ഇറുദയരാജ്‌ ചോദിച്ചു. ബിജെപിക്ക് പിന്നാലെയാണ് വിജയ്‍യുടെ ക്രിസ്ത്യൻ സ്വത്വം ഡിഎംകെ ചോദ്യം ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നുമാണ് ഡിഎംകെ നേതാക്കൾ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയുടെയും കേന്ദ്ര ഏജൻസികളുടെയും നീക്കങ്ങൾക്കെതിരെ താൻ ഒറ്റയ്ക്കാണ് പോരാടിയതെന്ന് മമത ബാനർജി; 'എസ്ഐആർ വിധിയിൽ ഏറ്റവും സന്തോഷം'
വനിത സംവരണ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് കോൺഗ്രസ്, ഒരു ഒത്തുതീർപ്പും ഇതുവരെ ഇല്ല, സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും വെച്ചിട്ടില്ലെന്നും വിശദീകരണം