"ഷൂട്ടിംഗ് തിരക്ക്"; ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിജയ്

Web Desk   | Asianet News
Published : Feb 10, 2020, 03:41 PM ISTUpdated : Mar 22, 2022, 04:32 PM IST
"ഷൂട്ടിംഗ് തിരക്ക്"; ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിജയ്

Synopsis

ആദായ നികുതി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി  വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് വിജയ് കത്ത് നൽകി

ചെന്നൈ: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദയനികുതി വകുപ്പിനോട് കൂടുതൽ സമയം ആവശ്യപ്പെട്ട് നടൻ വിജയ്. ഷൂട്ടിങ്ങ് തിരക്കുകൾ ചൂണ്ടികാട്ടിയാണ് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. ആദായ നികുതി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി  വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് വിജയ് കത്ത് നൽകിയത്. 

പരിശോധനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്‍റെ ആവശ്യം. 'മാസ്റ്റര്‍' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പ്.

തുടര്‍ന്ന് വായിക്കാം: ബിജെപി പ്രതിഷേധം: സിനിമാ ലൊക്കേഷനിൽ പാഞ്ഞെത്തി വിജയ് ആരാധകർ, ആൾക്കൂട്ടത്തെ നേരിട്ട് കണ്ട് നടൻ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്