
മുംബൈ: ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ മുംബൈയിലെത്തിച്ചു. എയർ ആംബുലൻസിലാണ് നടിയെ മുംബൈയിൽ എത്തിച്ചത്. തുടർന്ന് നടിയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടൻതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.
സിനിമാ ചിത്രീകരണത്തിനും അവധിക്കാലം ചിലവഴിക്കാനുമാണ് നുസ്രത്ത് ഭറൂച്ച ബാലിയിലേക്ക് പോയത്. ബാലിയിലെ ചിത്രീകരണം കഴിഞ്ഞശേഷം ഇവർ വിനോദസഞ്ചാരത്തിനായി താമസം നീട്ടുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. തുടർന്ന് ബാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചത്. മുംബൈ വിമാനത്താവളത്തിൽനിന്ന് നടിയെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് ബാലിയിൽ അപകടം സംഭവിച്ചതെന്നതിൽ വ്യക്തതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam