വീഡിയോ| ചെനാബ് പാലത്തിലൂടെ വന്ദേഭാരത് കുതിച്ചു, മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗതയിൽ; ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനിമിഷം

Published : Oct 03, 2026, 03:51 AM IST
vande bharat chenab bridge

Synopsis

ജമ്മു റെയിൽവേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ബനിഹാൾ സെക്ഷനിൽ അനുവദനീയമായ പരമാവധി വേ​ഗത നൂറുകിലോമീറ്ററായി ഉയർത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്സ്പ്രസ് നൂറുകിലോമീറ്റർ വേ​ഗത്തിൽ വിജയകരമായി സർവീസ് നടത്തിയത്. ഉധംപുർ-ശ്രീന​ഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.

ജമ്മു: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗതയിൽ കുതിച്ച് വന്ദേഭാരത് എക്സ്പ്രസ്. ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേപാലമായ അൻജി പാലത്തിലൂടെയുമാണ് നൂറുകിലോമീറ്റർ വേ​ഗതയിൽ വന്ദേഭാരത് സർവീസ് നടത്തിയത്.

ജമ്മു റെയിൽവേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ബനിഹാൾ സെക്ഷനിൽ അനുവദനീയമായ പരമാവധി വേ​ഗത നൂറുകിലോമീറ്ററായി ഉയർത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്സ്പ്രസ് നൂറുകിലോമീറ്റർ വേ​ഗത്തിൽ വിജയകരമായി സർവീസ് നടത്തിയത്. ഉധംപുർ-ശ്രീന​ഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.

111 കിലോമീറ്റർ നീളത്തിലുള്ള കത്ര-ബനിഹാൾ സെക്ഷനിൽ മണിക്കൂറിൽ 75 കിലോമീറ്ററായിരുന്നു ഇതുവരെ അനുവദിച്ചിരുന്ന പരമാവധി വേ​ഗത. ഇതാണ് നൂറുകിലോമീറ്ററിലേക്ക് വർധിപ്പിച്ചത്. ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ വേ​ഗത വർധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളെല്ലാം റെയിൽവേ പൂർത്തിയാക്കിയിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി വിലയിരുത്തിയതിന് പിന്നാലെയാണ് റെയിൽവേ മന്ത്രാലയം വേ​ഗം വർധിപ്പിക്കാൻ അനുമതി നൽകിയത്.

ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിസ്മയമാണ് ചെനാബ് പാലവും അൻജി കേബിൾ പാലവും. ഈ റെയിൽപാതയിൽ കത്ര-ബനിഹാൾ സെക്ഷനിൽ മാത്രം 33 തുരങ്കങ്ങളുമുണ്ട്. 2025 ജൂൺ ആറിനാണ് ഇതുവഴിയുള്ള കത്ര-ശ്രീന​ഗർ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ഓഫ്ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ലാത്തിക്ക് ആൾക്കൂട്ടത്തെ തടയാം, ചോദ്യങ്ങളെ കഴിയില്ല'; യുവാക്കളെ കസ്റ്റഡിയിലെടുത്തതിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം