
ഭോപ്പാൽ: ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ മുകളിൽ ഇരുന്ന് സാഹസിക യാത്ര നടത്തിയ വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചു വീണു. കോളേജിലെ ഫെയർവെൽ പാർട്ടിക്ക് 'മാസ്സ് എൻട്രി' കാണിക്കാൻ പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. കറുത്ത വേഷമണിഞ്ഞ മൂന്ന് വിദ്യാർത്ഥികളാണ് വാഹനത്തിന് മുകളിലിരുന്ന് സാഹസിക യാത്ര നടത്തിയത്. അമിതവേഗത്തിലായിരുന്ന വാഹനത്തിന്റെ മുകളിൽ നിന്നും തിരക്കുപിടിച്ച റോഡിന്റെ നടുവിലേക്കാണ് വിദ്യാർത്ഥികൾ വീണത്. തലനാഴികക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെയാണ് ചർച്ചയായത്.
അതിവേഗത്തിൽ പോവുകയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്നാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോടെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾ നിലത്തേക്ക് വീണു. ഇത് കണ്ടു നിന്നവർ ചിരിക്കുന്നതായും വീഡിയോയിൽ കേൾക്കാം. വിദ്യാർത്ഥികൾക്ക് പ്രത്യക്ഷത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കണ്ടു നിന്നവർ ആരും തന്നെ സഹായിക്കാൻ എത്താത്തതും ചർച്ചയായിരുന്നു.
പുതിയ തലമുറകിലെ കുട്ടികൾ ഇത്തരം സാഹസികതകൾക്ക് മുതിരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. സംഭവത്തെ ഞെട്ടലോടെയാണ് പലരും കണ്ടു നിന്നത്. ചിലർ ചിരിച്ചുവിടുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥികളുടെ ഈ പ്രവർത്തിയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പലവിധത്തിലുള്ള അഭിപ്രായങ്ങൾ ആളുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഇത്തരം സംഭവങ്ങൾ പലർക്കും ഒരു പാഠമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ്ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam