ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം, പ്രഭവ കേന്ദ്രം സിവാൻ

Published : Feb 17, 2025, 09:32 AM ISTUpdated : Feb 17, 2025, 01:01 PM IST
ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം, പ്രഭവ കേന്ദ്രം സിവാൻ

Synopsis

ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബിഹാറിലെ സിവാനിലുണ്ടായത്.

ദില്ലി: ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബിഹാറിലുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0  തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

രാവിലെ 5.36നാണ് ദില്ലിയിൽ റിക്ടര്‍ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദില്ലിയിലെ ധൗല കുവായിലെ ജീൽ പാർക്കാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും അഞ്ചു കീലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം തുടങ്ങിയതെന്നും  ദേശീയഭൂകമ്പ പഠനം കേന്ദ്രം ഡയറക്ടർ ഒ.പി മിശ്ര വ്യക്തമാക്കി. പ്രദേശത്ത് നേരത്തെയും ചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും ഒ.പി മിശ്ര  പറഞ്ഞു.

ആളപായം ഉണ്ടായിട്ടില്ലെങ്കിലും ജീൽ പാർക്കിൽ 20 വർഷം പഴക്കമുള്ള മരം കടപുഴകിയിട്ടുണ്ട്. അതേസമയം, ദില്ലിയിലെയും ബിഹാറിലെയും ഭൂചലനങ്ങള്‍ തമ്മിൽ ബന്ധമില്ലെന്ന് ഭൂകമ്പപഠനകേന്ദ്രം വ്യക്തമാക്കി. തുടർ ചലനങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുകൾ നിരന്തരം നൽകുമെന്നും ഭൗമവകുപ്പ് മന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി.  


ഭൂചലനത്തിൽ നടുങ്ങി ദില്ലി: പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവ, പരിഭ്രാന്തി വേണ്ടെന്ന് മോദി

PREV
Read more Articles on
click me!

Recommended Stories

വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ
മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്