അഹമ്മദാബാദ് ആകാശ ദുരന്തത്തെ അതിജീവിച്ച എകയാൾ, എയർ ഇന്ത്യ നൽകിയത് ഏകദേശം 25 ലക്ഷം; ക്ഷേമപാക്കേജ് വേണമെന്ന് ആവശ്യം

Published : Nov 04, 2025, 08:31 AM IST
air india crash vishwas

Synopsis

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ച ഏകയാളായ വിശ്വാസ് കുമാർ രമേശ്, തനിക്കും കുടുംബത്തിനും സംഭവിച്ച ശാരീരിക, മാനസിക, സാമ്പത്തിക തകർച്ച മറികടക്കാൻ എയർ ഇന്ത്യയോട് ക്ഷേമ പാക്കേജ് ആവശ്യപ്പെടുന്നു.

ലണ്ടൻ: അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ച ഏകയാളായ വിശ്വാസ് കുമാർ രമേശ്, തനിക്കും കുടുംബത്തിനും ഈ ദുരന്തം വരുത്തിവെച്ച ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ക്ഷേമ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ പൈതൃകമുള്ള 40-കാരനായ ബ്രിട്ടീഷ് പൗരൻ ഒരു മാസം മുമ്പാണ് ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ, ഇപ്പോഴും അദ്ദേഹം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ച് വിദഗ്ധ ചികിത്സ ആവശ്യമുള്ള ഘട്ടത്തിലാണ്.

അപകടത്തിൽ തന്‍റെ സഹോദരൻ അജയിനെ നഷ്ടപ്പെട്ട വിശ്വാസ്, മാനസികമായ കടുത്ത ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. 'ഇത് വളരെ വേദനാജനകമാണ്... ഞാൻ തകർന്നുപോയി' എന്ന് ലെസ്റ്റർ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടക്കുന്നതിന് അദ്ദേഹം ഭാര്യയെ ആശ്രയിക്കുന്നു, മിക്ക ദിവസങ്ങളിലും റൂമിനുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ് എന്നും വിശ്വാസ് പറഞ്ഞു.

ദുരന്തത്തിനുശേഷം കുടുംബത്തിൻ്റെ സാമ്പത്തിക തകർച്ച

അപകടം നടന്നതിനുശേഷം ദിയുവിലെ കുടുംബത്തിന്‍റെ മത്സ്യബന്ധന ബിസിനസ് തകർന്നു. ഇത് അവരെ കടുത്ത സാമ്പത്തിക ഞെരുക്കിലാക്കി. വിശ്വാസിനെ പ്രതിനിധീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള അഭിഭാഷകനും ക്രൈസിസ് ഉപദേഷ്ടാവുമായ റാഡ് സീഗർ, വ്യക്തിപരമായി കുടുംബത്തെ കണ്ട് എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ അവരുടെ സാഹചര്യം വിലയിരുത്താനും സമഗ്രമായ ഒരു ക്ഷേമ പാക്കേജ് നൽകാനും ആവശ്യപ്പെട്ടു. വിശ്വാസിന് അടിയന്തര സഹായം ആവശ്യമാണ്, അദ്ദേഹത്തിന്‍റെ പരിക്കുകൾ ശാരീരികവും മാനസികപരവുമായ വളരെ വലുതാണെന്ന് സീഗർ പറഞ്ഞു. എയർലൈൻ നൽകിയ 21,500 പൗണ്ടിന്‍റെ (ഏകദേശം 25 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം അദ്ദേഹത്തിൻ്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്തുണ നൽകുമെന്ന് എയര്‍ ഇന്ത്യ

അപകടത്തിൽ അതിജീവിച്ച വ്യക്തിയോടുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാണെന്നും ഇടക്കാല സാമ്പത്തിക, ലോജിസ്റ്റിക്കൽ പിന്തുണ നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ദുരന്തബാധിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കാൻ ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ സന്ദർശനം തുടരുന്നുണ്ട്. വിശ്വാസിന്‍റെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച ക്രമീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എയർലൈൻ വ്യക്തമാക്കി.

അന്തിമ അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ അപകടത്തിൽപ്പെട്ട 95 ശതമാനത്തിലധികം കുടുംബങ്ങൾക്കും ഇടക്കാല പേയ്‌മെന്‍റുകൾ ലഭിച്ചതായി വിമാനക്കമ്പനി അറിയിച്ചു. അദ്ദേഹത്തിനുള്ള പരിചരണത്തിനും ദുരന്തം ബാധിച്ച എല്ലാ കുടുംബങ്ങൾക്കുമുള്ള പരിചരണത്തിനും വലിയ മുൻഗണന നൽകുന്നുണ്ടെന്നും എയര്‍ലൈൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇന്ധന വിതരണം നിലച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

ലണ്ടൻ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി പോവുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനറിലെ 11A സീറ്റിലായിരുന്നു വിശ്വാസ് കുമാർ ഇരുന്നത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നത്. ഈ ആഘാതത്തിൽ അടുത്തുള്ള ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്‍റെ ഭാഗങ്ങൾ തകരുകയും, നിലത്തുണ്ടായിരുന്ന 19 പേർക്കും ജീവൻ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, ടേക്ക് ഓഫിന് ശേഷം നിമിഷങ്ങൾക്കകം എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചു, ഇതാണ് ദുരന്തകരമായ തകർച്ചയിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാകുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി