എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്ന് തുടക്കം; വിശാല പ്രവർത്തക സമിതി യോഗം രാവിലെ പത്ത് മണിക്ക്

Published : Apr 08, 2025, 06:18 AM IST
എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്ന് തുടക്കം; വിശാല പ്രവർത്തക സമിതി യോഗം രാവിലെ പത്ത് മണിക്ക്

Synopsis

 വല്ലഭായ് പട്ടേൽ സ്മാരകത്തിൽ നടക്കുന്ന പ്രവർത്തക സമിതിയിൽ 169 പ്രതിനിധികൾ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവർത്തക സമിതി.

ഗാന്ധി​ന​ഗർ: എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സമ്മേളനം നടക്കുന്നത്. വിശാല പ്രവർത്തക സമിതി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് ചേരും. വല്ലഭായ് പട്ടേൽ സ്മാരകത്തിൽ നടക്കുന്ന പ്രവർത്തക സമിതിയിൽ 169 പ്രതിനിധികൾ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവർത്തക സമിതി. ശേഷം വാർത്താ സമ്മേളനം നടക്കും. ഡിസിസികളുടെ പ്രവർത്തനങ്ങളിലടക്കം കൂടുതൽ മാർഗനിർദ്ദേശങ്ങൾ പ്രവർത്തക സമിതിയിലുയരും. പ്രവർത്തക സമിതിക്ക് ശേഷം  വൈകീട്ട് സബർമതി ആശ്രമത്തിൽ പ്രാർത്ഥനയോഗവും ചേരും. 1725 പ്രതിനിധികൾ പങ്കെടുക്കുന്ന എഐസിസി സമ്മേളനം നാളെ നടക്കും. കേന്ദ്ര സർക്കാരിനെതിരായ പ്രമേയങ്ങൾ സമ്മേളനത്തിൽ കൊണ്ടുവരും. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ