`വിജയ് രാഷ്ട്രീയ ശക്തിയാണ്, ആർക്കും അത് നിഷേധിക്കാനാകില്ല'; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി

Published : Jan 07, 2026, 02:38 PM IST
Actor Vijay TVK Karur Rally Stampede

Synopsis

ടിവികെ അധ്യക്ഷന്‍ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ്. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് വിജയ്‌യെ കാണാൻ ആളുകൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ്‌യുമായി ഈയിടെ പ്രവീൺ കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ടിവികെ സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ഉയരുമ്പോൾ ആണ് പ്രതികരണവുമായി പ്രവീൺ രം​ഗത്തുവന്നിരിക്കുന്നത്.

വിജയ് രാഷ്ട്രീയ ശക്തിയാണ്. ആർക്കും അത് നിഷേധിക്കാനാകില്ല. നടൻ വിജയ്‌യെ അല്ല, രാഷ്ട്രീയ നേതാവായ വിജയ്‌യെ കാണാനാണ് ആളുകൾ എത്തുന്നത്. ഇവരൊക്കെയും വലിയ ആവേശത്തിലാണ് വിജയ്‌യെ കാണാനെത്തുന്നതെന്നും എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർപേഴ്‌സൺ ആണ് പ്രവീൺ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധ്യാപകർക്ക് പുതിയ പണി, സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; ഉത്തരവിറങ്ങിയതോടെ ബിഹാറിൽ പ്രതിഷേധം
എത്ര കാശ് വേണമെങ്കിലും മുടക്കാൻ ഇന്ത്യൻ ജെൻ സികൾ റെഡി! പുതിയ സ്ഥലം കാണാനല്ല താത്പര്യം, സംഗീതത്തിന് പിന്നാലെ പറന്ന് ഇന്ത്യൻ യുവത്വം