
ദില്ലി: വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷ വാര്‍ത്തയാണിത്. കേരളത്തിന്റെ മലബാര്‍ ചിക്കൻ കറിയും ബിരിയാണിയും ഉൾപ്പെടെ പുതിയ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകളിൽ ഇന്ത്യൻ വിഭവങ്ങളും രാജ്യാന്തര വിഭവങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ഷെഫ് സന്ദീപ് കൽറയാണ് പുതിയ ഭക്ഷണ മെനു തയ്യാറാക്കിയത്.
ജാപ്പനീസ്, കൊറിയൻ, യൂറോപ്യൻ, ഗൾഫ് വിഭവങ്ങളും പുതിയ മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകൾ ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയര്‍ ഇന്ത്യ മൊബൈൽ ആപ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം മുൻകൂട്ടി തിരഞ്ഞെടുക്കാം. ദില്ലിയിൽ നിന്ന് ന്യൂയോര്‍ക്ക്, ദുബായ് തുടങ്ങിയ രാജ്യാന്തര റൂട്ടുകളിലും മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്കും മുംബൈയിൽ നിന്ന് ന്യൂയോര്‍ക്കിലേയ്ക്കുമുള്ള വിമാനങ്ങളിലും പുതിയ ഭക്ഷണ മെനു എത്തിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam