ആകാശത്തുവെച്ച് എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ തകരാറിലായി, മുംബൈയിൽ തിരിച്ചിറക്കി -റിപ്പോർട്ട്

Published : May 20, 2022, 01:17 PM ISTUpdated : May 20, 2022, 01:32 PM IST
ആകാശത്തുവെച്ച് എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ തകരാറിലായി, മുംബൈയിൽ തിരിച്ചിറക്കി -റിപ്പോർട്ട്

Synopsis

തുടർന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. 

ദില്ലി: എയർ ഇന്ത്യ വിമാനം (Air India Flight) യാത്രമധ്യേ എൻജിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്.  എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് സാങ്കേതിക തകരാർ കാരണം മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ ആകാശത്ത് വെച്ച് പ്രവർത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. 

തുടർന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.  സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ബെംഗ്ലൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചതായി വ്യാജ സന്ദേശം, പറഞ്ഞത് സഹോദരീഭര്‍ത്താവിന്‍റെ പേര്, അറസ്റ്റ്

എയർ ഇന്ത്യയുടെ എയർബസ് എ320നിയോ വിമാനങ്ങളിൽ സിഎഫ്എം ഇന്റർനാഷണലിന്റെ ലീപ് എഞ്ചിനുകളാണ് ഉപ‌യോ​ഗിക്കുന്നത്. രാവിലെ 9:43 ന് മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പൈലറ്റുമാർക്ക് എൻജിനിൽ ഉയർന്ന എക്‌സ്‌ഹോസ്റ്റ് വാതക താപനിലയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു. എൻജിൻ ഷട്ട്ഡൗൺ ആയതോടെ വിമാനം 10:10 ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഇന്ത്യ സുരക്ഷക്ക് മുൻതൂക്കം നൽകുമെന്നും ജീവനക്കാർ ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർത്ഥരാണെന്നും എ‌യർ ഇന്ത്യ വക്താവ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി
അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം