സഹോദരി ഭര്‍ത്താവിന്‍റെ പേര് പറഞ്ഞാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ ഭീഷണി സന്ദേശവുമായി വിളിച്ചത്. സഹോദരിയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന്‍റെ വൈരാഗ്യത്തിലായിരുന്നു ഇവരുടെ ഭര്‍ത്താവിനെ്‍റെ പേര് പറഞ്ഞുള്ള വ്യാജ ഭീഷണി. 

ബെംഗ്ലൂരു : ബെംഗ്ലൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. രാവിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ബെംഗ്ലൂരു വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ബോംബ് സ്ക്വാഡും സിഐഎസ്എഫും പരിശോധന നടത്തി. ബെംഗ്ലൂരു സ്വദേശിയായ സുബനീഷ് ഗുപ്തയാണ് അറസ്റ്റിലായത്. സഹോദരി ഭര്‍ത്താവിന്‍റെ പേര് പറഞ്ഞാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ ഭീഷണി സന്ദേശവുമായി വിളിച്ചത്. സഹോദരിയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന്‍റെ വൈരാഗ്യത്തിലായിരുന്നു ഇവരുടെ ഭര്‍ത്താവിനെ്‍റെ പേര് പറഞ്ഞുള്ള വ്യാജ ഭീഷണി. 

പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്കൂളുകളിൽ ബോംബ് ഭീഷണി ഇമെയിൽ; സന്ദേശം അയക്കാൻ ഉപയോ​ഗിച്ചത് കൗമാരക്കാരൻ വികസിപ്പിച്ച ബോട്ട്

ബംഗളൂരുവിലെയും ഭോപ്പാലിലെയും (bengaluru and Bhopal) നിരവധി പ്രമുഖ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയക്കാൻ (Bomb Threat) ഉപയോ​ഗിച്ചത് തമിഴ്‌നാട്ടിൽ നിന്നുള്ള 17 കാരനായ (computer programmer) കമ്പ്യൂട്ടർ പ്രോഗ്രാമർ വികസിപ്പിച്ച ബോട്ട്. വിദേശീയനായ ഒരാൾക്ക് വേണ്ടിയാണ് പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥി ബോട്ട് വികസിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒന്നിലധികം ഇമെയിൽ ഐഡികൾ സൃഷ്ടിക്കാൻ ഈ ബോട്ട് ഉപയോ​ഗിച്ചു. സംഭവത്തിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊലീസ് വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 

"ഞങ്ങളുടെ സംഘാം​ഗങ്ങളെ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഞങ്ങളെ സഹായിക്കാൻ വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. യഥാർത്ഥത്തിലുള്ള അജ്ഞാത പ്രതി ഒരു വിദേശ പൗരനാകാം. ഭോപ്പാലിലെയും ബംഗളുരുവിലെയും സ്‌കൂളുകളിലേക്ക് മെയിലുകൾ അയക്കാൻ തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരൻ വികസിപ്പിച്ചെടുത്ത ബോട്ട് ആണ് ഉപയോഗിച്ചത്.'' ഭോപ്പാലിലെ ക്രൈം ഡിസിപി അമിത് കുമാർ പറഞ്ഞു.

ഏപ്രിൽ മാസത്തിലാണ് ബം​ഗളൂരുവിലെ പ്രമുഖ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഒന്നിലധികം ഇമെയിൽ ഐഡികൾ പ്രവർത്തിപ്പിക്കുന്നതിനായി വികസിപ്പിച്ച ബോട്ട് ഉപയോഗിച്ച് മെയ് മാസത്തിൽ ഭോപ്പാലിലെ പതിനൊന്ന് പ്രമുഖ സ്‌കൂളുകളിലേക്കും മെയിലുകൾ അയച്ചിരുന്നു. ഭോപ്പാലിലെ സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകൾ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡുകളെ (ബിഡിഡിഎസ്) മുഴുവൻ മണിക്കൂറുകളോളം ഇത് ആശങ്കയിലാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സേലം നിവാസിയായ ഒരു ആൺകുട്ടിയുടെ ഐപി അഡ്രസ് ആണ് ഇതിന്റെ ഉത്ഭവം എന്ന് കണ്ടെത്തി. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങളുടെ ടീമിന് കൗമാരക്കാരനെ കണ്ടെത്താൻ കഴിഞ്ഞു," ഡിസിപി വ്യക്തമാക്കി.