
ദില്ലി: ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിതാ പൈലറ്റിന്‍റെ പരാതിയില്‍ അന്വേഷണം നേരിടുന്ന എയര്‍ ഇന്ത്യയുടെ പൈലറ്റിന് വിമാനക്കമ്പിനിയില്‍ പ്രവേശനം നിരോധിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ഓഫീസില്‍ പ്രവേശിക്കണമെങ്കില്‍ പൈലറ്റ് രേഖാമൂലമുള്ള അനുമതി വാങ്ങണം. എയര്‍ ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടര്‍ അഭയ് പതാക് കുറ്റാരോപതിനായ പൈലറ്റിന് ഇത് സംബന്ധിച്ച കത്ത് കൈമാറിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം. കൂടാതെ ദില്ലി വിട്ടുപോകരുതെന്നും ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലൈംഗികചുവയുള്ള സംസാരം നടത്തി തന്‍റെ പരിശീലകനായ സീനിയര്‍ പൈലറ്റ് ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പരാതിക്ക് ആസ്പദമായ സംഭവം നടന്നത് മേയ് അഞ്ചിനാണ്. പരിശീലനത്തിന് ശേഷം രാത്രി എട്ട് മണിക്ക് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഹൈദരാബാദിലെ റെസ്റ്റോറന്‍റിലെത്തി. ഇവിടെ വച്ച് ലൈംഗിക ചുവയോടെ ഉദ്യോഗസ്ഥന്‍ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam