ഐഷി ഘോഷിൻ്റെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി; സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ

Published : Jul 30, 2026, 11:26 AM IST
aishe ghosh

Synopsis

നേരത്തെ അയച്ച സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ ചുമത്തി. ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഐഷി ഘോഷ് എകെജി സെന്ററിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ദില്ലി പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ മഫ്ടിയിലെത്തി അറസ്റ്റിന് ശ്രമിച്ചിരുന്നു.

ദില്ലി: എസ്എഫ്ഐ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷിൻ്റെ ജാമ്യമില്ല വാറന്റ് റദ്ദാക്കി. നേരത്തെ അയച്ച സമൻസിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ ചുമത്തി. ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ ഐഷി പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഐഷി ഘോഷ് എകെജി സെന്ററിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ദില്ലി പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ മഫ്ടിയിലെത്തി അറസ്റ്റിന് ശ്രമിച്ചിരുന്നു. ആ സമയം ഓഫീസിലുണ്ടായിരുന്ന സിപിഎം നേതാക്കൾ പൊലീസിനെ തടഞ്ഞു. തുടർന്ന് പൊലീസ് തിരിച്ചുപോയി.

2021 ൽ ദില്ലി ബാം​ഗ്ല ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പട്യാല ഹൗസ് കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. ഒരുതവണ ഐഷി ഹാജരാകാതിരുന്നതിനെ തുട‍‍‍ർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള പോലീസ് നടപടിയെന്നും ജന്തർ മന്തറിലെ സമരത്തിന്റെ മുഖങ്ങളിലൊന്നായ ഐഷി ഘോഷിനെതിരായ പ്രതികാര നടപടിയാണിതെന്നാണ് സിപിഎം വിമർശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും, പരിക്കേറ്റയാളിൽ നിന്ന് നീക്കിയത് നിരവധി ലോഹകഷ്ണങ്ങൾ
വിജയ് സ‍ർക്കാരിൻ്റെ പുതിയ പദ്ധതി, ബസുകളിൽ കാ‍​ർ​ഗോ കമ്പാർട്ട്മെന്റുകൾ ഒരുങ്ങുന്നു; ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക ലക്ഷ്യം