ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം
ദില്ലി; ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം. ഗോവയിലെത്തി പ്രഖ്യാപനം നടത്തിയ കെജരിവാള്‍, സഖ്യം കോണ്‍ഗ്രസിനും , ബിജെപിക്കും വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് 2 ഉം, ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് ഒരു എംഎല്‍എയുമാണുള്ളത്. 31 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്, പ്രതിപക്ഷത്താകെ 7 അംഗങ്ങളാണുള്ളത്. 2 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.



