ട്രെയിനിൽ യുവതികൾ തമ്മിൽ കൂട്ടത്തല്ല്, മുടിക്ക് കുത്തിപ്പിടിച്ച് കൂട്ടയടി, യുവതിക്ക് കടിയേറ്റു, വീഡിയോ വൈറൽ

Published : Jul 03, 2025, 09:45 PM IST
Scuffle between two women

Synopsis

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജറ്റിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലെ വനിതാ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെൻ്റിനുള്ളിൽ കൂട്ടത്തല്ല്. 

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജറ്റിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലെ വനിതാ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെൻ്റിനുള്ളിൽ കൂട്ടത്തല്ല്. ബുധനാഴ്ചയാണ് സംഭവം. ട്രെയിനിൽ ആദ്യം കയറാനുള്ള ശ്രമത്തിനിടെ ഒരാൾ തന്റെ കൈമുട്ട് കൊണ്ട് മറ്റൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.

ഒരു സഹയാത്രികൻ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ, കമ്പാർട്ട്‌മെന്റിലുള്ള മറ്റുള്ളവർ ഇടപെട്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും സ്ത്രീകൾ തമ്മിലുള്ള അടിപിടി കാണാം. എന്നാൽ, ഇടപെടാൻ ശ്രമിച്ചവർക്കും മർദനമേറ്റു. സ്ത്രീകൾ പരസ്പരം അടിക്കുകയും മുടിക്ക് പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിപിടിക്കിടെ ഒരു സ്ത്രീ മറ്റൊരാളുടെ കയ്യിൽ കടിക്കുകയും ചെയ്തു.

വിഖ്‌റോളിനും ഘാട്‌കോപ്പർ സ്റ്റേഷനുകൾക്കും ഇടയിലാണ് സംഭവം നടന്നത്. വലിയ തിരക്ക് കാരണം കമ്പാർട്ട്‌മെൻ്റിനുള്ളിൽ നേരത്തെ തന്നെ സംഘർഷഭരിതമായ സാഹചര്യമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈകാതെ, സമീപത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളുമായും സംഘര്‍ഷമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. യാത്രക്കാർ ഉടൻതന്നെ റെയിൽവേ പോലീസിനെ വിവരമറിയിച്ചെങ്കിലും, പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സ്ത്രീകൾ ആരോപിക്കുന്നു. ഇരു പക്ഷത്തും പരാതികളില്ലാത്താതിനാലാണ് കേസെടുക്കാത്തതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര