
ദില്ലി : ബിജെപി പ്രവേശനത്തിന് മുന്നോടിയായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടേക്കും. നാളെയാണ് അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുന്നത്. ഒരു ഡസനിലധികം എം എല്‍ എമാരുമായാണ് അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുന്നത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗിനെ പഞ്ചാബിന്‍റെ മുഖമായി അവതരിപ്പിക്കാനുള്ള ആലോചനകളിലാണ് ബിജെപി. അന്‍പത്തിയെട്ട് ശതമാനം വരുന്ന സിഖ് ജനതക്കിടയില്‍ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ ശിരോമണി അകാലിദള്‍ സഖ്യമുപേക്ഷിച്ചതിന്‍റെ ക്ഷീണം ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നും ബിജെപി കരുതുന്നു
ലോക് കോണ്‍ഗ്രസുമായി അമരീന്ദര്‍ ബിജെപിയിലേക്ക്; ലയനപ്രഖ്യാപനം ഉടൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam