ആൻഡമാനിലെ21 ദ്വീപുകൾക്ക് പരംവീർചക്ര ജേതാക്കളുടെ പേര് നൽകി, ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published : Jan 23, 2023, 12:26 PM ISTUpdated : Jan 23, 2023, 02:49 PM IST
ആൻഡമാനിലെ21 ദ്വീപുകൾക്ക് പരംവീർചക്ര  ജേതാക്കളുടെ പേര് നൽകി, ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Synopsis

കൊളോണിയൽ ഓർമകൾ നൽകുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്.ദ്വീപുകൾക്ക് പരംവീർ ചക്ര  പുരസ്കാരം ലഭിച്ചവരുടെ പേര് നൽകുന്നത് യുവാക്കൾ അടക്കമുള്ളവർക് പ്രചോദനം ആകുമെന്നും പ്രധാനമന്ത്രി

ദില്ലി:ആൻഡമാനിലെ 21 ദ്വീപുകള്‍ ഇനി പരമവീരചക്ര പുരസ്കാരം നേടിയവരുടെ പേരുകളില്‍ അറിയപ്പെടും. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാമകരണം നടത്തിയത്. കൊല്‍ക്കത്തയില്‍ ആര്‍എസ്എസും നേതാജി ജന്മവാര്‍ഷികാഘോഷം നടത്തി.പേരില്ലാതിരുന്ന ദ്വീപ് സമൂഹത്തിലെ  21 ദ്വീപുകള്‍ക്കാണ് പരമവീര ചക്ര പുരസ്കാരം നല്‍കിയവരുടെ പേര് നല്‍കി ആദരിച്ചത്. ഏറ്റവും വലിയ ദ്വീപിന് 1947 ല്‍ പാകിസ്ഥാൻ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സോംനാഥ് ശർമയുടെ പേരാണ് നല്‍കിയിരിക്കുന്നത്.  എല്ലാത്തിനും ഉപരി രാജ്യമെന്നതായിരുന്നു പരമ വീരചിക്രം പുരസ്കാരം നേടിയവരുടെ ആദർശമെന്നും അത് അനശ്വരമാണെന്നും മോദി പറഞ്ഞു.  നാമകരണം ചരിത്രമുഹൂർത്തമാണെന്നും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും മോദി വ്യക്തമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസിനായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആർഎസ്എസ്  കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നേതാജിയുടെ ജന്മവാർഷികത്തില്‍  ആർഎസ്എസ് മേധാവി മോഹന്‍ഭാഗവത് പങ്കെടുത്തു. രാജ്യത്തെ മഹത്തരമാക്കുകയായിരുന്നു നേതാജിയുടെ സ്വപ്നമെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു..  മറ്റുള്ളവർക്കായി പ്രവര്‍ത്തിക്കുന്നവർ വിമർശനം നേരിടാനും തയ്യാറാകണമെന്നും ആർഎസ്എസ് മേധാവി വ്യക്തമാക്കി. അതേസമയം നേതാജിയുടെ ആദ‍ർശം ആർഎസഎസിന് ഘടകവിരുദ്ദമായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ മകള്‍ അനിത ബോസ്  പ്രതികരിച്ചു

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി