നായയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു; മേജറിന് ദാരുണാന്ത്യം

Published : Mar 02, 2020, 06:08 PM ISTUpdated : Mar 02, 2020, 06:13 PM IST
നായയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു; മേജറിന് ദാരുണാന്ത്യം

Synopsis

പ്രദേശത്ത് ആര്‍മി ഓഫീസര്‍മാര്‍ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ തന്‍റെ ഭാര്യയും മറ്റൊരു നായയെയും മേജര്‍ അങ്കിത് ബുദ്രാജ ആദ്യം രക്ഷപെടുത്തി

കശ്മീര്‍: തന്‍റെ നായയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ ആര്‍മി മേജര്‍ മരിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിലാണ് സംഭവം. പ്രദേശത്ത് ആര്‍മി ഓഫീസര്‍മാര്‍ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ തന്‍റെ ഭാര്യയും വളര്‍ത്തു നായയെയും  മേജര്‍ അങ്കിത് ബുദ്രാജ ആദ്യം രക്ഷപെടുത്തി.

മറ്റൊരു വളര്‍ത്തു നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അങ്കിത്തിന് 90 ശതമാനം പൊള്ളലേല്‍ക്കുകയും അപ്പോള്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ലോക്കല്‍ പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും സഹായത്തോടെയാണ് തീയണച്ചത്. അങ്കിത്തിന്‍റെ മൃതദേഹം നടപടിക്രമങ്ങള്‍ക്കായി സബ് ജില്ലാ അശുപത്രിയിലേക്ക് മാറ്റി.

'ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ല'; നടി സുഭദ്ര ബിജെപി വിട്ടു

ലൈഫിന് പിന്നാലെ പിണറായി സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം; മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവനപദ്ധതി

കൊറോണ: കനത്ത ജാഗ്രതയിൽ രാജ്യം; 23 സാമ്പിളുകൾ പരിശോധനക്ക് അയച്ചു, 21 വിമാനത്താവളങ്ങളിൽ പരിശോധന

ഫെബ്രുവരിയും തുണച്ചില്ല, കണക്കുകളില്‍ വിറച്ച് മഹീന്ദ്രയും ലെയ്‍ലാന്‍റും; വാഹനം വാങ്ങാന്‍ താല്‍പര്യം കുറയുന്നു

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി