
പാലക്കാട്: ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയിൽ ബിജു (42) ആണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു കണ്ണംകുളം ഓട്ടോ സ്റ്റാൻഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.