
കൊല്ലം: പത്തനാപുരത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പത്തനാപുരം സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം കടയ്ക്കാമൺ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കനത്തമഴയിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam