യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യയ്ക്ക് അയക്കും; ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ യുവതിയും യുവാവും അറസ്റ്റിൽ

Published : Jun 13, 2025, 09:12 PM IST
arrest

Synopsis

സംഭവത്തിൽ ഏഴ് പ്രതികളാണുളളത്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം.

കോഴിക്കോട്: വടകര മുക്കാളിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ പാറാൽ സ്വദേശി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37), തലശേരി ധർമ്മടം ചിറക്കാനി നടുവിലോതി അജിനാസ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഏഴ് പ്രതികളാണുളളത്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം.

അറസ്റ്റിലായ 2 പ്രതികൾ ഉൾപ്പെടെയുള്ളവർ മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ച് യുവതിക്കൊപ്പം ചേർത്ത് നിർത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണവും വാഹനവും തട്ടിയെടുത്തത്. യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യയ്ക്ക് അയച്ച് നൽകുമെന്ന് പറഞ്ഞ് പ്രതികൾ യുവാവിൻ്റെ ഥാർ ജീപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തി ആറായിരം രൂപ കവരുകയും 5 ലക്ഷം രൂപ ആവശ്യപ്പെട്ട് വാഹനവുമായി കടന്നു കളയുകയായിരുന്നു. കേസിൽ ഒരു യുവതി ഉൾപ്പെടെയുള്ള മറ്റുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി