Petrol Price Hike : 'നാൽപത് രൂപയ്ക്ക് പെട്രോൾ' ചോദ്യം കേട്ട് നിയന്ത്രണംവിട്ട് ബാബാ രാംദേവ്, പിന്നാലെ ഭീഷണിയും

Published : Mar 31, 2022, 10:21 AM ISTUpdated : Mar 31, 2022, 10:55 AM IST
Petrol Price Hike : 'നാൽപത് രൂപയ്ക്ക് പെട്രോൾ' ചോദ്യം കേട്ട് നിയന്ത്രണംവിട്ട് ബാബാ രാംദേവ്, പിന്നാലെ ഭീഷണിയും

Synopsis

Petrol Price Hike : 2014-ൽ സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയായി കുറയുമെന്ന് വർഷങ്ങൾക്ക് മുമ്പ് രാംദേവ് പറഞ്ഞിരുന്നു. ജനങ്ങൾ  കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുറയുമെന്നാണ് അന്ന് രാംദേവ് ഉറപ്പ് നൽകിയത്.

ദില്ലി: പെട്രോൾ (Petrol) വിലയെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ് (Baba Ramdev). 2014ൽ കോൺഗ്രസ് (Congress) സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോയെ കുറിച്ചാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് രാംദേവ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽവ്യക്തം. 

2014-ൽ സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയായി കുറയുമെന്ന് വർഷങ്ങൾക്ക് മുമ്പ് രാംദേവ് പറഞ്ഞിരുന്നു. ജനങ്ങൾ  കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുറയുമെന്നാണ് അന്ന് രാംദേവ് ഉറപ്പ് നൽകിയത്. 

 2014 ലെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ബാബാ രാംദേവിന്റെ വാക്കുകൾ - "പെട്രോളിന്റെ അടിസ്ഥാന വില 35 രൂപ മാത്രമാണെന്നും അതിൽ 50% നികുതി ഈടാക്കുമെന്നും എന്റെ പക്കൽ ഒരു പഠനം ഉണ്ട്." “നികുതികൾ 50% ൽ നിന്ന് 1% ആയി കുറച്ചാൽ, (ഇന്ധനവില കുറയും). ഞാൻ ഇത്രയുമൊക്കെ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട്,”

പ്രധാന സാമ്പത്തിക വിദഗ്ധർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നില്ലെന്ന് പതഞ്ജലി അദ്ദേഹം തുടർന്നു. “അവർ വാഷിംഗ്ടൺ കൺസെൻസസ് [വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക നയ ശുപാർശകളുടെ സംഘം], സെൻസെക്‌സ്, എഫ്ഡിഐ എന്നിവയുടെ അടിമകളാണ്,” രാംദേവ് പറഞ്ഞിരുന്നു.

എന്നാൽ ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ രാംദേവ് നൽകിയ മറുപടി ഭീഷണിയായിരുന്നു.  വൈറലായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിൽ, രാംദേവ് തന്നോട് ചോദ്യം ചോദിച്ചതിന് റിപ്പോർട്ടറോട് പറയുന്നത് “ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾ എന്ത് ചോദിച്ചാലും ഉത്തരം പറയേണ്ട ആളാണോ ഞാൻ? ഞാൻ ആ പ്രസ്താവന നടത്തി, ഇപ്പോൾ ഞാൻ ഒന്നും പറയില്ല. നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക. ” ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന ഭീഷണിയും രാംദേവ് മുഴക്കി. കഴിഞ്ഞ 10 ദിവസമായി ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് വിവാദം.

Read More: ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ
പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു