
ദില്ലി: മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. ഹാരാജ യശ്വന്ത്‌റാവു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ അഡ്മിറ്റായ കുഞ്ഞുങ്ങളെ എലി കടിയേൽക്കുകയായിരുന്നു. അതേസമയം, കുഞ്ഞിൻ്റെ മരണകാരണം ന്യൂമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അന്വേഷണം തുടങ്ങി.