
മംഗളൂരു: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെയും ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി സവർക്കറുടെയും ചിത്രങ്ങൾ പരാതിക്ക് പിന്നാലെ കർണാടകയിലെ സൂറത്ത്കല്ലിൽ നിന്ന് അധികൃതർ നീക്കം ചെയ്തു. ഹിന്ദു സംഘടനാ നേതാവാണ് ബാനർ സ്ഥാപിച്ചത്. ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ നേർന്ന് ഹിന്ദു മഹാസഭ നേതാവ് രാജേഷ് പവിത്രനാണ് ബാനർ സ്ഥാപിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയെ തുടർന്ന് മംഗളൂരു സിറ്റി കോർപ്പറേഷൻ കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ അധികൃതർ ബാനർ നീക്കം ചെയ്തു.
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം കണക്കിലെടുത്ത് സൂറത്ത്കലിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. ആഗസ്റ്റ് 14ന് സൂറത്ത്കൽ മേൽപ്പാലത്തിൽ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ ഹിന്ദു മഹാസഭ ഉയർത്തിയത് വിവാദമായിരുന്നു. അതിനിടെ, ഉഡുപ്പി നഗരത്തിലെ ബ്രഹ്മഗിരി സർക്കിളിൽ സ്ഥാപിച്ചിരുന്ന സവർക്കറുടെയും സുഭാഷ് ചന്ദ്രബോസിന്റെയും ചിത്രങ്ങളുള്ള 'ഹിന്ദു രാഷ്ട്ര' എന്ന ബാനർ വെള്ളിയാഴ്ച ഹിന്ദു പ്രവർത്തകർ തന്നെ നീക്കം ചെയ്തു. ബാനർ നീക്കണമെന്ന് എസ്ഡിപിഐയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രവർത്തകരാണ് ബാനർ സ്ഥാപിച്ചത്. 15 ദിവസത്തേക്ക് ബാനർ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചെങ്കിലും പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം കണക്കിലെടുത്ത് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഹിന്ദു മഹാസഭ, ഹിന്ദു ജാഗരണ വേദികെ തുടങ്ങിയ സംഘടനാ നേതാക്കൾ ബ്രഹ്മഗിരി സർക്കിളിൽ നിന്ന് അജ്ജറക്കാട് രക്തസാക്ഷി സ്‌മാരകത്തിലേക്ക് ഘോഷയാത്ര നടത്തി. ബ്രഹ്മഗിരി സർക്കിളിൽ സവർക്കറുടെ പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ഹിന്ദു നേതാക്കൾ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.
പൊലീസ് ഹെല്‍പ്ലൈൻ നമ്പറില്‍ വിളിച്ച് അസഭ്യം,അധിക്ഷേപം; ഒടുവില്‍ സ്ത്രീ അറസ്റ്റില്‍
നഗരസഭാ അധികൃതർക്ക് ഔപചാരികമായ അപേക്ഷ ഉടൻ നൽകുമെന്നും നേതാക്കൾ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തർക്കമുണ്ടായതിനെ തുടർന്ന് ശിവമോഗയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ സവർക്കറുടെ ബാനർ സ്ഥാപിക്കാൻ ഒരു ഗ്രൂപ്പും മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിക്കാൻ മറ്റൊരു വിഭാഗവും ശ്രമിച്ചതോടെയാണ് സംഘർഷമുടലെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam