ലോറിയിൽ കൊണ്ടുപോയ പാലത്തിന്റെ ചെറുഭാ​ഗം വളവ് തിരിയവേ ഓട്ടോയുടെ മുകളിലേക്ക് വീണു; ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

Published : Apr 16, 2025, 11:42 AM IST
ലോറിയിൽ കൊണ്ടുപോയ പാലത്തിന്റെ ചെറുഭാ​ഗം വളവ് തിരിയവേ ഓട്ടോയുടെ മുകളിലേക്ക് വീണു; ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

Synopsis

 ബെംഗളുരുവില്‍ മെട്രോയുടെ നിർമാണത്തിനായി കൊണ്ട് പോവുകയായിരുന്ന വയഡക്ടിന്റെ ഭാഗം (ചെറു പാലത്തിന്റെ ഭാഗം) ലോറിയിൽ നിന്ന് മറിഞ്ഞു വീണു അപകടം. 

ബെം​ഗളൂരു: ബെംഗളുരുവില്‍ മെട്രോയുടെ നിർമാണത്തിനായി കൊണ്ട് പോവുകയായിരുന്ന വയഡക്ടിന്റെ ഭാഗം (ചെറു പാലത്തിന്റെ ഭാഗം) ലോറിയിൽ നിന്ന് മറിഞ്ഞു വീണു അപകടം. പാലത്തിന്റെ ഭാ​ഗം ട്രക്കിന് സമീപത്തുണ്ടായിരുന്ന ഓട്ടോയുടെ മുകളിലേക്ക് വീണതിനെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ മരിച്ചു. ബംഗളുരു സ്വദേശിയായ കാസിം സാഹിബ്‌ (35) എന്നയാൾക്കാണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. 

എയര്‍പോര്‍ട്ട് മെട്രോയുടെ നിര്‍മാണത്തിനായി ട്രെയിലറില്‍ കൊണ്ടുപോവുകയായിരുന്ന വയഡക്ട് ആണ് താഴേക്ക് വീണത്. ഇന്നലെ അർദ്ധരാത്രി ആണ് സംഭവം ഉണ്ടായത്. യെലഹങ്കയ്ക്കു സമീപം കൊഗിലു ക്രോസില്‍ വച്ച് ട്രക്കിൽ നിന്ന് ഇത് താഴേക്ക് പതിക്കുകയായിരുന്നു. ലോറി വളവ് തിരിയുന്നതിനിടെയാണ് വയഡക്ട് താഴേക്ക് പതിച്ചത് എന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന