സനയുടെ മരണത്തിന് ഉത്തരവാദി റഫാസ്? പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ ചാവക്കാട് സ്വദേശിക്കെതിരെ കേസ്; പ്രതിയെ തിരഞ്ഞ് ബെംഗളൂരു പൊലീസ്

Published : Oct 19, 2025, 11:38 PM IST
Sana Parveen, Rafas

Synopsis

ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിനി സന പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർത്ഥിയായ മലയാളി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് സ്വദേശിയായ റഫാസ് നിരന്തരം ശല്യപ്പെടുത്തിയതാണ് മരണകാരണമെന്ന് പിതാവ് പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി.

ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മലയാളിയായ സീനിയ‍ർ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ചാവക്കാട് സ്വദേശി റഫാസിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണ്. ബെംഗളൂരുവിൽ മലയാളി മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു സന പർവീൺ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് കാരണക്കാരൻ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പർവീണാണ് പൊലീസിൽ പരാതി നൽകിയത്.

കർണാടകയിലെ മടിക്കേരി സ്വദേശിയായിരുന്നു മരിച്ച സന പർവീൺ. ബെംഗളൂരുവിലെ കോളേജിൽ സനയുടെ സീനിയർ വിദ്യാർത്ഥിയായിരുന്നു റഫാസ്. സനയെ റഫാസ് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതാണ് മകൾ ജീവനൊടുക്കാൻ കാരണമെന്നുമാണ് പർവീണിൻ്റെ പരാതിയിൽ പറയുന്നത്. റഫാസ് പിന്തുടർന്ന് ശല്യപ്പെടുത്തുന്ന കാര്യം പർവീൺ നേരത്തെ മലയാളി മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജ് അധികൃതരേയും അറിയിച്ചിരുന്നു. കോളേജ് അധികതർ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.

എന്നാൽ അതിലൊന്നും റഫാസ് പിന്മാറിയില്ല. ഇയാൾ സനയെ ശല്യം ചെയ്യുന്നത് തുടരുകയും ഇതോടെ മകൾ കോളേജ് ഹോസ്റ്റലിലെ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പർവീൺ ആരോപിക്കുന്നത്. അതേസമയം സനയുടെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. പരാതിയിൽ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെ റഫാസ് ഒളിവിൽ പോയി. റഫാസിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം
പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്