
ബെംഗളൂരു: നഗരത്തിൽ വീണ്ടും തീപിടിത്തം. നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജസ്ഥാൻ സ്വദേശി മദൻകുമാർ, ഭാര്യ സംഗീത എന്നിവർ മരിച്ചു. രണ്ടു കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇവിടെയാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ഏഴ് പേർക്കാണ് ഈ സംഭവത്തിൽ പരിക്കേറ്റത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam