
ദില്ലി:കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റെയ്ഹാൻറെ വിവാഹ നിശ്ചയം കഴിഞ്ഞു. വെള്ളിയാഴ്ച റെയ്ഹാനും അവിവയും മൂന്നാം വയസ് മുതൽ ചങ്ങാതിമാരാണെന്ന് പ്രിയങ്ക വിശദമാക്കിയിരുന്നു. രാജസ്ഥാനിലെ രന്തംബോറിലെ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങൾ റെയ്ഹാൻ പുറത്തുവിട്ടു. റെയ്ഹാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടേയും ബാല്യ കാലത്തെ ചിത്രവും റെയ്ഹാൻ പങ്കുവച്ചിട്ടുണ്ട്.രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. റെയ്ഹാൻ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്. റെയ്ഹാനും അവീവയും 7 വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് കുടുംബം വിശദമാക്കുന്നത്. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് റെയ്ഹാൻ അവീവയോട് വിവാഹാഭ്യർഥന നടത്തിയത്. ദില്ലി സ്വദേശിയായ അവീവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനാണ്. ഇന്റീരിയർ ഡിസൈനറാണ് അമ്മ നന്ദിത ബെയ്ഗ്.പ്രിയങ്ക ഗാന്ധിയുടെ ദീർഘകാല സുഹൃത്ത് കൂടിയാണ് നന്ദിത.
ഡെറാഡൂണിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്റൽ ആനൃൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. പത്താം വയസ്സ് മുതൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ. വന്യജീവി, നഗരം, കൊമേഴ്സ്യൽ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോർട്ട്‌ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസം ദില്ലിയിൽ നിന്ന് പൂർത്തിയാക്കിയ ശേഷം ഒ പിജിൻഡാൽ ഗ്ലോബൽ സർവകലാശാലയിൽ നിന്നാണ് അവിവാ മീഡിയ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടിയത്. മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ് അവിവാ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam