കൊവാക്‌സീന്‍ ഉല്‍പാദനം ഉയര്‍ത്താന്‍ ഭാരത് ബയോടെക്

By Web TeamFirst Published May 20, 2021, 10:54 PM IST
Highlights

അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് വര്‍ഷത്തില്‍ 100 കോടി ഡോസ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് തീരുമാനം.
 

ദില്ലി: ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ച് കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് വര്‍ഷത്തില്‍ 100 കോടി ഡോസ് കോവാക്‌സിന്‍  ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. സെപ്റ്റംബറോടെ അങ്കലേശ്വറില്‍നിന്ന് വാക്‌സിന്‍ പുറത്തിറക്കി തുടങ്ങും. നിലവില്‍ ഹൈദരാബാദിലും ബംഗളൂരുവിലുമാണ് കോവാക്‌സിന്‍ ഉല്‍പാദനം നടക്കുന്നത്.

രാജ്യത്തെ കൊവിഡ് വാക്‌സീന്‍ ലഭ്യതക്കുറവ് കാരണം വാക്‌സീനേഷന് പ്രതീക്ഷിച്ച വേഗതയില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. 2021 അവസാനത്തോടെ 100 കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ 500 ദശലക്ഷമാണ് ഉല്‍പാദന ക്ഷമത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!