റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ കസ്റ്റഡിയിലെടുത്തു; പിഴയൊടുക്കിയ ശേഷം വിട്ടയച്ചു

Published : Mar 27, 2024, 10:47 AM IST
റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ കസ്റ്റഡിയിലെടുത്തു; പിഴയൊടുക്കിയ ശേഷം വിട്ടയച്ചു

Synopsis

ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. റെയ്ഡിനിടയില്‍ മുനവ്വര്‍ ഫറൂഖിയും പിടിയിലാവുകയായിരുന്നു.

മുംബൈ: ഹുക്ക ബാറില്‍ നടന്ന റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി ബിഗ് ബോസ് സീസൺ 17ലെ വിജയി ആയ മുനവ്വര്‍ ഫറൂഖിയെ ആണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് 14 പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാവരെയും പിഴയൊടുക്കിയതിന് ശേഷം വിട്ടയച്ചു. 

ഫോര്‍ട്ട് ഏരിയ ഭാഗത്തുള്ള ഹുക്ക ബാറില്‍ നടത്തിയ റെയ്ഡിലാണ് സ്റ്റാൻഡ്-അപ് കൊമേഡിയനും റാപ്പറും ബിഗ് ബോസ് താരവുമായ മുനവ്വര്‍ ഫറൂഖി കസ്റ്റഡിയിലാകുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്തി റെയ്ഡ് നടത്തിയത്. 

ഹെർബൽ ഹുക്കയുടെ മറവിൽ ഇവിടെ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കപ്പെടുന്നതായി പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. റെയ്ഡിനിടയില്‍ മുനവ്വര്‍ ഫറൂഖിയും പിടിയിലാവുകയായിരുന്നു. ഏതായാലും പിഴയൊടുക്കിയതിന് പിന്നാലെ ഇവരെ വിട്ടയച്ചിട്ടുണ്ട്. 

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലൊരു കേസ് വന്നതോടെയാണ് 2021ല്‍ സ്റ്റാൻഡ്-അപ് കൊമേഡിയനായ മുനവ്വര്‍ ഫറൂഖി വാര്‍ത്തകളില്‍ ഇടം നേടുന്നത്. കേസില്‍ ഒരു മാസം ജയിലില്‍ കിടന്നു. ഇതിന് ശേഷം കോമഡി ചെയ്യുന്നതില്‍ നിന്ന് ഒഴിവായ മുനവ്വര്‍ ഫറൂഖി പിന്നീട് 'ലോക്കപ്പ്' എന്ന പ്രമുഖ ടിവി പരിപാടിയിലൂടെ വീണ്ടും ജേതാവായി. ഇതിന് ശേഷമാണ് ബിഗ് ബോസിലും അവസരം ലഭിക്കുന്നത്. ഇതിലും വിജയി ആയി കപ്പ് നേടി. 

Also Read:- നടി കങ്കണ റണൗട്ടിനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവിന്‍റെ പോസ്റ്റ്; നടപടിയാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ