Asianet News MalayalamAsianet News Malayalam

നടി കങ്കണ റണൗട്ടിനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവിന്‍റെ പോസ്റ്റ്; നടപടിയാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം. 

national women commission against congress leader supriya shrinate on her remarks about kangana ranaut
Author
First Published Mar 26, 2024, 1:39 PM IST

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. 

വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം. 

എന്നാൽ തന്‍റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ തന്നെ അത് പിൻവലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം. 

ഇൻസ്റ്റഗ്രാമിലാണ് കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ അധിക്ഷേപിക്കും വിധം പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായി കങ്കണ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ സിനിമാ കരിയറില്‍ പല തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ സ്ത്രീകൾക്കും ബഹുമാനത്തിന് അർഹത ഉണ്ടെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. 

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് ബിജെപിക്ക് വേണ്ടി കങ്കണ റണൗട്ട് ജനവിധി തേടുക. കങ്കണയുടെ സ്വദേശം തന്നെയാണിത്. ഇന്നലെയാണ് കങ്കണയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ബിജെപി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചത്. 

Also Read:- ജെല്ലിക്കെട്ട് കാളയുമായി നാമനിർദേശ പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios