ബീഹാർ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പിൻ്റെ വിജ്ഞാപനം ഇന്ന്, സീറ്റ് വിഭജനത്തിലേക്ക് കടക്കാതെ പാർട്ടികൾ

Published : Oct 01, 2020, 10:46 AM IST
ബീഹാർ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പിൻ്റെ വിജ്ഞാപനം ഇന്ന്, സീറ്റ് വിഭജനത്തിലേക്ക് കടക്കാതെ പാർട്ടികൾ

Synopsis

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 

ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 71 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്  ഈ മാസം 28-ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും, മൂന്നാം ഘട്ടം ഏഴിനും നടക്കും. നവംബ‍ർ പത്തിനാണ് വോട്ടെണ്ണല്‍.

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാകും പത്രിക സമര്‍പ്പണം നടക്കുക. 

അതേസമയം ഘടകകക്ഷികളില്‍ എതിര്‍പ്പുയരുന്ന പശ്ചാത്തലത്തില്‍ ഇരു സഖ്യങ്ങളിലും സീറ്റ് ചര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ല. സഖ്യങ്ങളിലെ പൊട്ടിത്തെറിയില്‍ കണ്ണുവച്ചിരിക്കുന്ന മൂന്നാം മുന്നണിയും സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്