'നിങ്ങൾ ജീവിച്ചിരിക്കുന്നതിന് കാരണം നരേന്ദ്ര മോദിയാണ്'; പ്രധാനമന്ത്രിയെ പ്രശംസിച്ച് ബി​ഹാർ മന്ത്രി

Published : Jul 31, 2022, 07:38 PM ISTUpdated : Jul 31, 2022, 07:40 PM IST
'നിങ്ങൾ ജീവിച്ചിരിക്കുന്നതിന് കാരണം നരേന്ദ്ര മോദിയാണ്'; പ്രധാനമന്ത്രിയെ പ്രശംസിച്ച് ബി​ഹാർ മന്ത്രി

Synopsis

"നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. അദ്ദേഹം കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് വാക്സിൻ വികസിപ്പിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്തു"- രാം സൂറത്ത് റായ് പറഞ്ഞു.

മുസാഫർപൂർ: കൊവിഡ് -19 പകർച്ചവ്യാധിക്കെതിരെ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി നടപ്പാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Narendra Modi) പ്രശംസിച്ച് ബീഹാർ മന്ത്രി രാം സൂറത്ത് റായ് (Ram Surat Rai). "നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. അദ്ദേഹം കൊവിഡ് (Covid 19) പകർച്ചവ്യാധിയുടെ സമയത്ത് വാക്സിൻ (Covid vaccine) വികസിപ്പിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്തു"- മുസാഫർപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ രാം സൂറത്ത് റായ് പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ (Covid crisis) നിരവധി രാജ്യങ്ങൾ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും അതേസമയം, ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നതെന്നും ബിഹാർ ബിജെപി നേതാവ് പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; മുൻ എംപിക്ക് മൂന്ന് വർഷം തടവുശിക്ഷ

പാകിസ്ഥാനികളോട് ചോദിക്ക്കൂകൂ. ടെലിവിഷൻ റിപ്പോർട്ടുകളിലൂടെ ഞങ്ങൾ അവിടെ സ്ഥിതിഗതികൾ കണ്ടു. ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തിലാണെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച് 18 മാസങ്ങൾക്ക് ശേഷം 200 കോടി വാക്‌സിനേഷൻ ഡോസുകൾ നൽകുന്നതിന്റെ നാഴികക്കല്ല് പിന്നിട്ടു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് ജൂലൈ 15 മുതൽ സെപ്റ്റംബർ 30വരെ സൗജന്യ മുൻകരുതൽ ഡോസുകൾ നൽകുന്നതിനായി'കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ' പ്രഖ്യാപിച്ചു.

18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യമായി കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുമെന്നും ആരോഗ്യകരമായ ഒരു രാജ്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി മോദി ഈ മാസം ആദ്യം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്