
ബെംഗളൂരു: ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. തുടർച്ചയായി 11 ദിവസമാണ് ബിനീഷിനെ ഇഡ ചോദ്യം ചെയ്തത്. കസ്റ്റഡിയില്‍ അവസാന ദിവസമാണ് ഇന്ന്. ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.
ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും.
അതേസമയം ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം. കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷ ഇഡി കസ്റ്റഡി നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്‍സിബി പിന്‍വലിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam