വലിയ ശബ്ദം പിന്നാലെ വിമാനം വെട്ടിവിറയ്ക്കാൻ തുടങ്ങി, ലാൻഡിംഗിനിടെ എൻജിനിൽ പക്ഷി ഇടിച്ചു, വഴിമാറിയത് വൻ ദുരന്തം

Published : Sep 25, 2025, 02:17 PM IST
IndiGo airlines bird hit

Synopsis

തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു. വലിയ ശബ്ദം ക്യാബിനുള്ളിൽ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് അപകടത്തേക്കുറിച്ച് യാത്രക്കാർ പ്രതികരിക്കുന്നത്

ഹൈദരബാദ്: 62 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചു. വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച രാവിലെയാണ് ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. പൈലറ്റിന്റെ മനസാന്നിധ്യം മൂലമാണ് വൻ അപകടം ഒഴിവായത്. ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജയ്പൂരിൽ നിന്നുള്ളതായിരുന്നു വിമാനം. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നേരിടുന്ന ഏറ്റവും ഗുരുതര ഭീഷണികളിലൊന്നാണ് പക്ഷി ഇടിക്കുന്നത്. തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു. വലിയ ശബ്ദം ക്യാബിനുള്ളിൽ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് അപകടത്തേക്കുറിച്ച് യാത്രക്കാർ പ്രതികരിക്കുന്നത്. അപകടം കൂടാതെ ലാൻഡ് ചെയ്യിച്ച പൈലറ്റിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് യാത്രക്കാർ. സംഭവത്തിൽ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ റൺവേയിൽ പരിശോധന നടത്തി.

എൻജിൻ തകരാറുള്ള വിമാനം ഹാംഗറിലേക്ക് മാറ്റി

എൻജിനിയറിംഗ് ടീം വിമാനത്തിന്റെ എൻജിന് സംഭവിച്ച തകരാറുകൾ വിലയിരുന്നു. സാങ്കേതികമായ അറ്റകുറ്റ പണികൾക്കായി വിമാനം ഹാംഗറിലേക്ക് മാറ്റി. പക്ഷികളെ നിയന്ത്രിക്കാനുള്ള പ്രത്യേക വിഭാഗം സജീവമായി പ്രവർത്തിക്കുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. അൾട്രാ സോണിക് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ, സൈറണുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് പക്ഷികളെ വിമാനത്താവള പരിസരങ്ങളിൽ നിന്ന് ഓടിക്കുന്നത്. ടേക്ക് ഓഫ് സമയത്തും ലാൻഡിംഗ് സമയത്തും എൻജിനിൽ പക്ഷി ഇടിക്കുന്നത് ഗുരുതര തകരാറുകൾക്ക് കാരണമാകുന്നുവെന്നാണ് വ്യോമയാന വിദഗ്ധർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം