
ദില്ലി:രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു, കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തും.രാഹുൽ സമുദായത്തിന് എതിരെ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞതാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.പവൻ ഖേരക്ക് വേണ്ടി മണിക്കൂറുകൾക്ക് ഉള്ളിൽ സുപ്രീം കോടതിയിൽ അഭിഭാഷകര്‍ എത്തി .ഗുജറാത്തിൽ കണ്ടില്ല.രാഹുലിന്‍റേത് രക്തസാക്ഷി പരിവേഷം ലഭിക്കാനുള്ള ശ്രമമാണ്. നിരവധി നേതാക്കള്‍ മുമ്പും അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്,അഴമിതിയെക്കുറിച്ച് പറയാന്‍ രാഹുലിന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. നാഷണല്‍ ഹെറാല്‍ഡ്, ടുജി അഴിമിതി എന്നിവ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മോദി രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ്. യുപിഎ കലത്ത് നടത്തിയ അഴിമതികളില്‍ മന്‍മോഹന്‍ സിങ്ങിന് പങ്കുണ്ടോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.വിദേശത്തെ അപമാനകരമായ രാഹുലിന്‍റെ പ്രസ്താവന ബോധപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു
ഫോണില്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉണ്ടെന്ന് രാഹുല്‍ പരാതിപ്പെട്ടു, എന്നാല് പരിശോധനക്ക് നല്കിയില്ല, ആരെയാണ് രാഹുല് പേടിക്കുന്നത്?ആദാനിക്ക് കോൺഗ്രസ് ഭരണ കാലത്തും കരാറുകൾ നല്കിയിരുന്നു, കേരളത്തിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാറുകൾ കരാർ നല്കി, ഇതേകുറിച്ച് രാഹുല് പറയാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam