
പട്ന: ബിഹാർ മുഖ്യമന്ത്രി പദവി സംബന്ധിച്ച് ജെഡിയു നിലപാട് തള്ളി ബിജെപി. മുഖ്യമന്ത്രി പദത്തിൽ ഒഴിവ് വരുമ്പോൾ ചർച്ച ചെയ്യാമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. ഇപ്പോൾ ഒഴിവില്ല. നിലവിൽ നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെന്നും ഉപമുഖ്യമന്ത്രി സമ്രാട്ട്ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ മുഖ്യമന്ത്രി പദത്തിൽ വ്യക്തത വരുത്തണമെന്ന് ജെഡിയു നിലപാട് കടുപ്പിച്ചിരുന്നു. തേജസ്വിയുടെ വാദങ്ങൾ സമ്രാട്ട് ചൗധരി തള്ളി. അധികാരത്തിൽ വരുമെന്നത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും ആവർത്തനം ആണെന്നാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. എൻഡിഎ ഭരണ ത്തുടർച്ച നേടുമെന്നും, ജനം അതാണ് ആഗ്രഹിക്കുന്നതെന്നും സമ്രാട്ട് ചൗധരി വിശദമാക്കുന്നത്.