പാർട്ടി ഓഫിസിൽ യുവതിയുമായി ജില്ലാ പ്രസിഡന്‍റ്, വീഡിയോ പുറത്തായതോടെ വിവാദം, സഹായിച്ചതാണെന്ന് വിശദീകരണം 

Published : May 26, 2025, 07:41 AM IST
പാർട്ടി ഓഫിസിൽ യുവതിയുമായി ജില്ലാ പ്രസിഡന്‍റ്, വീഡിയോ പുറത്തായതോടെ വിവാദം, സഹായിച്ചതാണെന്ന് വിശദീകരണം 

Synopsis

പാർട്ടി ഓഫീസിൽ വെച്ച് സ്ത്രീ കാറിൽ നിന്ന് ഇറങ്ങുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇരുവരും തോളിൽ ഒരു കൈ ഇടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജില്ലാ പാർട്ടി ഓഫീസിൽ ഒരു സ്ത്രീയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ വിവാദമായി. ബിജെപി ജില്ലാ പ്രസിഡന്റ് അമർ കിഷോർ കശ്യപ് സ്ത്രീയുമായി പാർട്ടി ഓഫിസിൽ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വ്യാപമായി പ്രചരിച്ചത്. വീഡിയോയെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ബിജെപി നേതാവിന് നോട്ടീസ് അയച്ചു. പ്രവർത്തകനാണ് ബിജെപി നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകിയത്. കശ്യപിനോട് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ പാർട്ടി ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല നൽകിയ നോട്ടീസിൽ പറയുന്നു. സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ ബിജെപി സംസ്ഥാന ഓഫീസിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ പ്രതികരണം നൽകിയില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഏപ്രിൽ 12 നാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് റിപ്പോർട്ടുണ്ട്.

സുഖമില്ലെന്നും വിശ്രമിക്കാൻ ഒരു സ്ഥലം വേണമെന്നും പറഞ്ഞ് സ്ത്രീ തന്നെ വിളിച്ചതായി അമർ കിഷോർ കശ്യപ് അവകാശപ്പെടുന്നു. ആ സ്ത്രീ നമ്മുടെ പാർട്ടിയിലെ സജീവ അംഗമാണ്. അവർ എന്നെ വിളിച്ച് തനിക്ക് സുഖമില്ലെന്നും കുറച്ച് നേരം വിശ്രമിക്കാൻ സ്ഥലം വേണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് അവരെ കൂട്ടി ഓഫീസിലേക്ക് കൊണ്ടുവന്നുവെന്ന് മിസ്റ്റർ കശ്യപ് പറഞ്ഞു. പാർട്ടി ഓഫീസിൽ വെച്ച് സ്ത്രീ കാറിൽ നിന്ന് ഇറങ്ങുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇരുവരും തോളിൽ ഒരു കൈ ഇടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.

പടികൾ കയറുമ്പോൾ സ്ത്രീക്ക് തലകറക്കം അനുഭവപ്പെടുകയും താൻ സഹായിക്കുകയും ചെയ്തെന്നാണ് നേതാവ് പറയുന്നത്.  അപകീർത്തിപ്പെടുത്താൻ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും കശ്യപ് പറഞ്ഞു. പാർട്ടി പ്രവർത്തകയെ സഹായിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി