
ദില്ലി: കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാൻ സംഘും പ്രക്ഷോഭത്തിലേക്ക്. നാളെ ദില്ലി ജന്തർ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേദം നടത്താനാണ് നീക്കം. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാൻ സംഘ് ആവശ്യപ്പെടുന്നു.
കാർഷിക നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.
ഇതിനിടെ കാർഷിക നിയമങ്ങളെ കുറിച്ചുള്ള റിപ്പോർട് പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി നിർദ്ദേശം നൽകി. സമിതി അംഗം അനിൽ ഗണവത് ചീഫ് ജസ്റ്റിസിന് കത്തയച്ചു. കാർഷിക പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്നും സമിതി അംഗം കത്തിൽ പറയുന്നു.
Read More: കർണാലിലെ മഹാപഞ്ചായത്ത്: അനുനയത്തിന് ഹരിയാന സർക്കാർ, കർഷകരെ ചർച്ചയ്ക്ക് വിളിച്ചു
കർണാലിൽ കർഷകർ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി ഹരിയാന സർക്കാർ മുന്നോട്ട് പോകുകയാണ്. കർഷക നേതാക്കളെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മഹാപഞ്ചായത്ത് നടക്കുന്ന കർണാലിൽ ഹരിയാന പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമരം സമാധാനപരമായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നുമാർ കർഷക നേതാക്കൾ അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഹരിയാനക്ക് പിന്നാലെ സമീപ സംസ്ഥാനമായ രാജസ്ഥാനിലും കിസാൻ മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും സമരം നടത്തും. ഈ മാസം 29നാണ് മഹാ പഞ്ചായത്ത്. കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.
കർണാലിലെ മാർക്കറ്റിലേക്ക് റാലിക്കായി കർഷകർ എത്തിത്തുടങ്ങി. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് പൊലീസ്. റാലി സ്ഥലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. റാലി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അഭ്യർത്ഥന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam