
ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനമാരോപിച്ച് അന്ധയായ യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്. മധ്യപ്രദേശ് ജബൽപൂരിലെ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയാണ് പോലീസിന് മുന്നിൽവച്ച് യുവതിയെ ആക്രമിച്ചത്. മോശമായ പദപ്രയോഗങ്ങളും ബിജെപി നേതാവ് നടത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അജ്ഞതയും ക്രൂരതയുമാണ് ബിജെപിയിൽ വളരാനുള്ള ഉപായമെന്നും ഇത്തരക്കാർ സമൂഹത്തിന് അപമാനമെന്നും സുപ്രിയ ശ്രീനാറ്റ പറഞ്ഞു.
അതീവ ഗുരുതരമായ കാര്യങ്ങളാണ് ബിജെപി നേതാവ് അഞ്ജു ഭാര്‍ഗവ പറയുന്നത്. എന്ത് ബിസിനസിനാണ് ഇങ്ങോട്ട് വന്നത്, എന്തിനാണ് സിന്ദൂരം തൊട്ടത്, നിന്‍റെ കയ്യിലുള്ള കുട്ടിയുമായി ഇവിടെ എന്താണ് കാര്യം തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചോദിക്കുന്നത്. നീ അന്ധയായി തന്നെ തുടരും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവര്‍ പറയുന്നത്. വളരെ മോശം പദപ്രയോഗങ്ങളും നടത്തുന്നുണ്ട്. ഗോരഖ്പൂരിലെ ഹവാബാഗ് മേഖലയിലെ ഒരു പള്ളിയിൽ എത്തിയവരിൽ ഒരാളായിരുന്നു ഈ യുവതി. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയിലും മറ്റ് പരിപാടികളിലും പങ്കെടുക്കാനെത്തിയ യുവതിയോടാണ് ബിജെപി നേതാവിന്‍റെ അതിക്രമം. കോണ്‍ഗ്രസ് ഈ ദൃശ്യങ്ങള്‍ വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്. ദേശീയ തലത്തിൽ തന്നെ സംഭവം ചര്‍ച്ചയായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സംഭവത്തിൽ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam