ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു

Published : Mar 10, 2024, 01:14 PM IST
ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു

Synopsis

ബ്രിജേന്ദ്ര സിങിന്റെ പിതാവും ഒന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായ ബിരേന്ദ്ര സിങ്ങും കോൺഗ്രസിൽ ചേരും. 

ദില്ലി: ഹരിയാനയിൽ നിന്നുമുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. മല്ലികാർജ്ജുൻ ഖാർഗെയുടെ പക്കൽ നിന്നും അംഗത്വം സ്വീകരിച്ചു. അനുയായികൾക്കൊപ്പം ആയിരുന്നു കോൺഗ്രസ്‌ പ്രവേശനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  ബ്രിജേന്ദ്ര സിങ്ങിന് അംഗത്വം നൽകി സ്വീകരിച്ചു. ബ്രിജേന്ദ്ര സിങിന്റെ പിതാവും ഒന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായ ബിരേന്ദ്ര സിങ്ങും കോൺഗ്രസിൽ ചേരും. 2014-ൽ ആയിരുന്നു ബിരേന്ദ്ര സിംഗ് കോൺഗ്രസ് വിട്ടത്.  അതേ സമയം പശ്ചിമബംഗാളിൽ 42 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന്റെ നടപടിയെ കുറിച്ച് കോൺഗ്രസിന്റെ വാതിൽ തുറന്നു കിടക്കുന്നു എന്നായിരുന്നു മല്ലികാർജുൻ ഖാർഗയുടെ പ്രതികരണം

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ